മുംബൈ: ബിഎംഡബ്ല്യുവിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കായ എഫ് 450 ജിഎസ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സിലിണ്ടറുകളുള്ള 420cc, ലിക്വിഡ്-കൂള്ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനാണ് ഇതിന്റെ ഹൃദയം. അടിസ്ഥാന വേരിയന്റിന് 4.70 ലക്ഷം രൂപയാണ് പ്രാരംഭ വില. മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ ഈ ബൈക്ക്, 'എക്സ്ക്ലൂസീവ്' മോഡലിന് 4.90 ലക്ഷം രൂപയും, 'ജിഎസ് ട്രോഫി'ക്ക് 5.30 ലക്ഷം രൂപയുമാണ് വില.
ടിവിഎസ് ആണ് ഈ ബൈക്കിനെ ഇന്ത്യയില്‍ നിർമ്മിക്കുന്നത്. 8,750rpm-ൽ 48bhp ശക്തിയും, 6,750rpm-ൽ 43Nm ടോർക്കും ഉള്ള എഞ്ചിനാണ് ഇതിന്റെ പ്രത്യേകത. 6-സ്പീഡ് ഗിയർബോക്സ്, സ്ലിപ്പർ ക്ലച്ച്, ബൈ ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നിവയും ഉണ്ട്. മുന്‍വശത്ത് USD ഫോർക്ക്സും, പിന്നിൽ മോണോഷോക്കും, 19 ഇഞ്ചും 17 ഇഞ്ചും വലിപ്പമുള്ള ചക്രങ്ങളും ഉണ്ട്.
ബേസിക് വേരിയന്റില്‍ റെയിൻ, റോഡ്, എൻഡ്യൂറോ മോഡുകളും, ഉയര്‍ന്ന വേരിയന്റുകളില്‍ 'എൻഡ്യൂറോ പ്രോ' മോഡും ലഭിക്കും. ടോപ്പ് വേരിയന്റായ ജിഎസ് ട്രോഫിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷനും, ഈസി റൈഡ് ക്ലച്ചും ഉണ്ട്.
Photo and News Source: Samakalika Malayalam



