ബേക്കറി ശൈലിയിൽ തയ്യാറാക്കുന്ന മിച്ചർ ഇനി വീട്ടിൽ തന്നെ നിർമ്മിക്കാം. കടലമാവ്, അരിപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ്, നിറം എന്നിവ ചേർത്ത് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് വറുത്തെടുക്കുക.

ഇതിനു പുറമെ, കടലമാവ്, കായപ്പൊടി, ഉപ്പ്, നിറം, വെള്ളം എന്നിവ ചേർത്ത് ഇഡഡലി മാവിന്റെ അയവിൽ കലർത്തി അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്തെടുക്കുക.

വെള്ളുള്ളി, കറിവേപ്പില, ഗ്രീൻബീസ്, പൊട്ടുകടല, കപ്പലണ്ടി എന്നിവ വെവ്വേറെ ചൂടായ എണ്ണയിൽ വറുത്തെടുക്കുക. വെള്ളുള്ളി തൊലിയോടെ ചതച്ച് വറുക്കുക. ഒടുവിൽ എല്ലാം ഒന്നിച്ചു ചേർത്ത് മുളക്പൊടിയും കായപ്പൊടിയും ചേർത്ത് നന്നായി കുഴക്കുക. അങ്ങനെ മിച്ചർ തയ്യാറായി വരും.

Photo and News Source: Kerala Online News