ഡൽഹിയിൽ നടക്കുന്ന സംഭവമാണ് ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയേറ്റുടുക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ഇന്ത്യയെ 'നരകക്കുഴി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചു. ഈ പരാമർശം വലിയ വിവാദമായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ മൗനമവലംബിച്ചത് പ്രതിപക്ഷ നേതാക്കളുടെ കടുത്ത വിമർശനത്തിന് ഇടയാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ, 'മോദിജിയുടെ പ്രിയ സുഹൃത്തായ 'നമസ്‌തേ ട്രംപ്' ഇന്ത്യയെ അധിക്ഷേപിച്ചിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ല. മോദിജി എന്തിനെയാണ് ഭയപ്പെടുന്നത്? ' എന്നു ചോദിച്ചു. തൃണമൂല് കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും 'നിങ്ങളുടെ സുഹൃത്തായ ട്രംപ് ഇന്ത്യയെ 'നരകക്കുഴി' എന്നും ഇന്ത്യക്കാരെ 'ലാപ്‌ടോപ്പുള്ള ഗുണ്ടകൾ' എന്നും വിളിച്ചിരിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കുമോ? ' എന്നു ചോദിച്ചു.

Photo and News Source: Sathyam Online