തിരുവനന്തപുരത്ത്: 18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗതാഗതമന്ത്രി കെ. ബി. ഗണേഷ്‌കുമാറിന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതായി രേഖകൾ തെളിയിക്കുന്നു. 1966 മേയ് 25-ന് ജനിച്ച ഗണേഷ് കുമാറിന് 1984 ഫെബ്രുവരി 13-ന് ലൈസൻസ് നൽകിയത്. അന്ന് അദ്ദേഹത്തിന് 17 വയസും 8 മാസവും പ്രായമുണ്ടായിരുന്നു. 2024 നവംബറിൽ ലൈസൻസ് പുതുക്കിയപ്പോൾ മന്ത്രിയായതിനാൽ സെക്രട്ടറിയേറ്റിലെ വിലാസം നൽകിയിരുന്നു. 18 വയസ്സിന് മുൻപ് ലൈസൻസ് നേടിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് നിയമം.
എന്നാൽ മന്ത്രിക്ക് ഈ നിയമം ബാധകമാകുന്നില്ലെന്നുള്ള ആശങ്ക പൊതുജനത്തിലുണ്ട്. സാധാരണക്കാർക്ക് ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് പോലുള്ള നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന വകുപ്പ്, മന്ത്രിയുടെ നിയമലംഘനത്തിന് നേരെ കണ്ണടയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
Photo and News Source: Janam TV



