യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കുമെന്ന സൂചന നൽകി. വരുന്ന ദിവസങ്ങളിൽ പാകിസ്താന്‍ ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ ചലനം പൂര്‍ണമായി നിരോധിച്ചതായി യു എസ് സൈന്യം അറിയിച്ചു. ഉപരോധം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. ഹിസ്ബുല്ലക്കെതിരെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിനിടെ, ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ വാഷിങ്ടണില്‍ നേരിട്ടുള്ള ചര്‍ച്ച നടത്തി. ഇറാനെതിരായ യുദ്ധം തുടര്‍ന്നാല്‍ ആഗോള സാമ്പത്തിക മേഖലയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഐ എം എഫ് മുന്നറിയിപ്പു നല്‍കി.
Photo and News Source: Siraj Live


