കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ. എസ്. പി. പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്ന പരാതി. കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ സിപിഎം, ആർ. എസ്. പി. നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു കൂടിക്കാഴ്ച. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളും, നേരത്തെ കൗൺസിലറായിരുന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. ആർ. എസ്. പി.
കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറി അടക്കമുള്ളവരും ഉണ്ടായിരുന്നു. ബിന്ദു കൃഷ്ണയും തിരഞ്ഞെടുപ്പ് കമ്മിറ്റിയും, കെപിസിസിക്കും ആർ. എസ്. പി. സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർ. എസ്. പി. ലോക്കൽ സെക്രട്ടറിയെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം നടന്നു കൊണ്ടിരിക്കുന്നു.
Photo and News Source: Mathrubhumi



