കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്‌റ്റൈനബിള്‍ ഇന്നൊവേഷൻ പുരസ്‌കാരം ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’യ്ക്ക് ലഭിച്ചു. കൊച്ചി താജ് വിവാന്തയില്‍ നടന്ന കെ.എം.എ ഗ്രീന്‍ പാംസ് സസ്‌റ്റൈനബിലിറ്റി ഉച്ചകോടിയിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. പ്രോഡക്ട്‌സ് വിഭാഗത്തിലായിരുന്നു അവാർഡ്.
ഈ ഉത്പന്നം അധിക ഊര്‍ജയോ ഹീറ്റിംഗ് യൂണിറ്റുകളോ ഇല്ലാതെ തന്നെ എസിയിലെ താപം ഉപയോഗിച്ച് ചൂടുവെള്ളം ലഭ്യമാക്കുന്നു. കോഴിക്കോട് എന്‍.ഐ.ടി, മദ്രാസ് ഐ.ഐ.ടി ഉള്‍പ്പെടെ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനകളില്‍ ഇതിന്റെ കാര്യക്ഷമത തെളിഞ്ഞു.
സാധാരണ എസികളെ അപേക്ഷിച്ച് 62% വൈദ്യുതി ലാഭിക്കാനും, ആഗോളതാപന സാധ്യത 53% കുറക്കാനും, അന്തരീക്ഷ താപനില 21% കുറക്കാനും ഈ എസിക്ക് കഴിയും. സി.ഐ.ഐയുടെ ‘ഇക്കോ ലേബല്‍’ പദവിയും ഇതിന് ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പരിസ്ഥിതി സൗഹൃദ പരിശ്രമങ്ങളുടെ അംഗീകാരമാണിതെന്ന് കമ്പനി എം.ഡി പി.ജി. ചില്‍പ്രകാശ് വ്യക്തമാക്കി. ഉപയോക്താക്കളുടെ സാമ്പത്തിക ലാഭവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്നു.
Photo and News Source: Dhanam



