കമ്പം കാട്ടുപള്ളിവാസലിലെ പടക്കനിര്‍മ്മാണശാലയില്‍ വലിയ അപകടം. ഇന്ന് രാവിലെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. തുറന്ന ഉടനെ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി.

രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റതോടെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷമായിരുന്നു പ്രവർത്തനം പുനരാരംഭിച്ചത്. പൊട്ടിത്തെറിയുടേയും തീപിടിത്തത്തിന്റേയും കാരണം വ്യക്തമല്ല. വിഷവാതകമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഥലത്തുണ്ടായിരുന്നത് കുറവായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചു.

Photo and News Source: Siraj Live