തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന സ്വർഗീയ കെ. ജി. മാരാർജിയുടെ സ്മൃതിദിന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാരാർജിയുടെ അർദ്ധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻ പിള്ള, ഉപാധ്യക്ഷൻ കെ. സോമൻ, ജനറൽ സെക്രട്ടറി എസ്. സുരേഷ്, പൂന്തുറ ശ്രീകുമാർ, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവർ പങ്കെടുത്തു.

‘സംഘടന പ്രവർത്തനം അടിത്തട്ടിലേക്ക് വ്യാപിപ്പിക്കുക’ എന്ന മാരാർജിയുടെ ലക്ഷ്യം ഇന്നും പ്രസക്തമാണ്. കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം നിലനിൽക്കുന്നു. മെയ് നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ മാരാർജിയുടെ സ്വപ്നം സഫലമാകുമെന്ന് കരമന ജയൻ പ്രസ്താവിച്ചു.

വ്യക്തിത്വമുള്ള പ്രവർത്തനശൈലിയായിരുന്നു മാരാർജിയുടേത്. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി കണ്ടു പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ‘മാരാർജിക്ക് തുല്യം മാരാർജി മാത്രം’ എന്നാണ് രാമൻ പിള്ള അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ മാതൃകയാക്കാൻ എല്ലാവർക്കും ആഹ്വാനം ചെയ്തു.

Photo and News Source: Janam TV