തിരുവനന്തപുരം: നെട്ടയത്ത് മലമുകളിൽ നടന്ന നരനായാട്ട് സംഭവത്തിൽ പങ്കെടുത്ത വട്ടിയൂർക്കാവ് എസ്. എച്ച്. ഒ. വിപിൻ, എസ്. ഐ. ദീപു എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖയും ഡെപ്യൂട്ടി മേയർ ആശാനാഥും നേതൃത്വം നൽകിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു. പോലീസ് പ്രത്യേക റിപ്പോർട്ട് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ശ്രീലേഖയെ പ്രതി ചേർത്തത് വിവാദമായിരുന്നു.
‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ എന്ന മുദ്രാവാക്യം പോലീസിനെതിരെ വിളിച്ചതിനെ തുടർന്നായിരുന്നു ഇത്. മാർച്ചിനെതിരെ പോലീസ് മുന്നറിയിപ്പില്ലാതെ അക്രമം അഴിച്ചു വിട്ടു. വനിതാ പോലീസുകാരുടെ പിന്നിൽ നിന്നും പുരുഷ പോലീസുകാർ ലാത്തി ഉപയോഗിച്ച് വനിതകളെ ഉപദ്രവിച്ചു. തുടർന്ന് ജലപീരങ്കി പ്രയോഗത്തിലേക്ക് പോലീസ് നീങ്ങി. സംഭവം വീണ്ടും വിവാദമായി.
Photo and News Source: Janmabhumi



