ജനാധിപത്യം നിലനിർത്തുന്നതിന് നിഷ്പക്ഷവും നീതിയും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്. എന്നാൽ, പശ്ചിമബംഗാളിലും തമിഴ്നാട്ടിലും നടന്ന റിക്കാർഡ് പോളിംഗ് പോലും നിഷ്പക്ഷതയെ സംശയിക്കുന്ന അവസ്ഥയിലാണ്. ബംഗാളിലെ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ 92.89 ശതമാനം വോട്ട് രേഖപ്പെടുത്തി. 2021നെ അപേക്ഷിച്ച് 10.5 ശതമാനം പോളിംഗ് കൂടിയെന്നാണ് ഔദ്യോഗിക കണക്ക്.

2021ലെ തെരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 213 സീറ്റുകളിൽ ജയിച്ചു. എന്നാൽ, അർഹരായ വോട്ടർമാർ പോളിംഗിൽ പങ്കെടുക്കാതെ പോയ സാഹചര്യത്തിൽ റിക്കാർഡ് 93 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയത് സംശയാസ്പദമായി. വോട്ടർ പട്ടിക ശുദ്ധീകരണവും കമ്മീഷന്റെ പക്ഷപാതവും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നു.

Photo and News Source: Sathyam Online