കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച (25.04.2026) 22 കാരറ്റ് സ്വര്‍ണത്തിന് പവന് 112900 രൂപയിലും ഗ്രാമിന് 14120 രൂപയിലും വ്യാപാരം നടക്കുന്നു.
18 കാരറ്റ് നിരക്കുകളിലും മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11660 രൂപയിലും പവന് 93280 രൂപയിലും കച്ചവടം നടക്കുന്നു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 11605 രൂപയിലും പവന് 92840 രൂപയിലും വ്യാപാരം തുടരുന്നു.
14, 9 കാരറ്റുകള്‍ക്കും പഴയ വിലകളാണ്. 14 കാരറ്റിന് ഗ്രാമിന് 9035 രൂപയും പവന് 72280 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 5825 രൂപയും പവന് 46600 രൂപയുമാണ്.
വെള്ളിക്കും നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഇതേ നിരക്കാണ്. 10 ഗ്രാം വെള്ളിക്ക് 2600 രൂപയുമാണ്.
Photo and News Source: Kvartha



