എൽഡിഎഫ് കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് മീഡിയ വൺ ചാനലിനും റിപ്പോർട്ടർ ഷെഫീഖ് നമ്പറുള്ളക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചു. കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്നും 50,000 വോട്ടിനു എൽഡിഎഫ് രണ്ടാം സ്ഥാനത്താകുമെന്നുമുള്ള വാർത്തയായിരുന്നു വ്യാജമെന്ന് കമ്മിറ്റി ആരോപിക്കുന്നു.
2026 ഏപ്രിൽ 15-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടും സോഷ്യൽ മീഡിയ പോസ്റ്റുകളും ഉടൻ പിൻവലിക്കണമെന്നും 7 മുതൽ 9 വരെ വാർത്ത തിരുത്തി ക്ഷമാപണം നടത്തണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. തെറ്റായ വാർത്തയിലൂടെ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റാൻ ശ്രമിച്ചതാണെന്നും ആരോപിക്കുന്നു.
എൽഡിഎഫ് കാസർഗോഡ് മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി. ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷൻ 126 ഏ പ്രകാരം ക്രിമിനൽ നടപടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ് ഈ നടപടി പ്രഖ്യാപിച്ചു.
Photo and News Source: Kairali News



