തൃശ്ശൂരിലെ വെങ്ങാനൂര്‍ സ്വദേശിയായ 19 വയസ്സുള്ള വിദ്യാര്‍ത്ഥി എം.എസ്. അച്ചു ചെമ്മീന്‍ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വല്ലക്കുന്നിലെ ചെമ്മീൻ കുളത്തില്‍ കുടുങ്ങിയ അച്ചുവിനെ സുഹൃത്തുക്കൾ രക്ഷിക്കാനായില്ല.
പഠിക്കാനായി സുഹൃത്തുക്കളോടൊപ്പം വീടെടുത്ത് താമസിച്ചുവന്ന അച്ചു വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി പോയി. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ അറിയാമായിരുന്നില്ല. ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ് അച്ചു.
Photo and News Source: Janam TV



