കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ വിദ്യാർത്ഥികൾക്ക് സ്വന്തം കോളേജില്‍ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അനുവാദം നൽകി. പത്തുവർഷത്തിലധികം പ്രവർത്തനപരിചയമുള്ള സ്ഥാപനങ്ങളിലോ, വിദ്യാർത്ഥി പഠിക്കുന്ന കോളേജിൽ നിന്ന് വ്യത്യസ്തമായ സ്ഥലങ്ങളിലോ മാത്രം ഇന്റേൺഷിപ്പ് നടത്തണമെന്നത് പഴയ നിയമമായിരുന്നു.
വിദ്യാർത്ഥികൾക്ക് സാമ്പത്തിക ചൂഷണവും, ദൂരയാത്രയുടെ പ്രയാസവും നേരിടേണ്ടിവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയത്. വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോളേജുകളുടെ മേൽനോട്ടത്തിൽ ഗുണനിലവാരമുള്ള ഇന്റേൺഷിപ്പ് ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും സർവകലാശാല നൽകിയിട്ടുണ്ട്.
Photo and News Source: Kerala Online News



