കൊല്ലം: കെഎസ്ആർടിസി കൊല്ലം യൂണിറ്റിന്റെ ബജറ്റ് ടൂറിസം സെൽ, മെയ് മാസത്തെ യാത്രാപട്ടിക പ്രഖ്യാപിച്ചു. കുറഞ്ഞ ചിലവിൽ നാടുകാണാൻ സാധിക്കും. ആദ്യ യാത്ര മെയ് 7-ന് ഊട്ടിയിലേക്കാണ്. 2250 രൂപയാണ് നിരക്ക്. ഏപ്രിൽ 26 മുതൽ മെയ് 27 വരെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പുള്ളിക്കാനത്തേക്ക് ഏപ്രിൽ 26, മെയ് 3, 16, 27 തീയതികളിൽ യാത്രകൾ. ഏപ്രിൽ 28-ന് പാലക്കാട് യാത്രയിൽ കോയമ്പത്തൂരിലെ ഇഷ യോഗി സെന്ററും ലേസർ ഷോയും കാണാം. ഏപ്രിൽ 30-ന് മൂകാംബിക ക്ഷേത്രം, ഉഡുപ്പി, അനന്തപുര, മധുർ, കാടാമ്പുഴ, വടക്കുംനാഥ, പറശ്ശിനിക്കടവ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം; നിരക്ക് 3500 രൂപ.

മെയ് 1-ന് വാഗമൺ, പൊന്മുടി ട്രിപ്പുകൾ. ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉൾപ്പെടെ 1020 രൂപ. കോയിക്കൽ കൊട്ടാരവും മീൻമുട്ടി കല്ലാറും സന്ദർശിക്കുന്ന പൊന്മുടി യാത്രയ്ക്ക് മെയ് 1-നും 24-നും അവസരമുണ്ട്; നിരക്ക് 650 രൂപ. മെയ് 2-ന് റോസ്മല (520 രൂപ), ഇല്ലിക്കൽക്കല്ല് (820 രൂപ) യാത്രകൾ. റോസ്മല യാത്ര മെയ് 17, 27 തീയതികളിലും ക്രമീകരിച്ചിരിക്കുന്നു.

മെയ് 3-ന് ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം ഉൾപ്പെടെയുള്ള യാത്രകൾ. തിരുവനന്തപുരം നഗരത്തിന്റെ രാത്രിഭംഗിയും കന്യാകുമാരിയിലെ സൂര്യോദയവും ആസ്വദിക്കാനുള്ള യാത്ര മെയ് 8-ന് വൈകുന്നേരം പുറപ്പെടും. നിരക്ക് 1150 രൂപ. മെയ് 9-ന് മൂന്നാർ-വട്ടവട, പഞ്ചാലിമേട് യാത്രകളും 10-ന് പൂവാർ ഐലന്റ് (1200 രൂപ), രാമക്കൽമേട് യാത്രകളും നടക്കും.

മെയ് 12-ന് നെഫർറ്റിറ്റി കപ്പൽ യാത്രയിൽ ബുഫെ ഡിന്നറും ഡിജെയും ഉൾപ്പെടെ 3540 രൂപ. മെയ് 13-ന് ഗുരുവായൂർ ദർശന യാത്രയും 15-ന് രാമേശ്വരം യാത്രയും. മെയ് 15, 20, 30 തീയതികളിൽ ഗവി യാത്രയും (1750 രൂപ) 16-ന് അംബ

Photo and News Source: Kerala Online News