കാടാച്ചിറയിലെ കോട്ടൂർ ജ്യോതിസ് കളരി സംഘം പ്രധാന കളരി ഗുരുക്കളും നാടക നടനുമായ വി വി ഗോവിന്ദൻ ഗുരുക്കളുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
കേരള ഫോക്ക് ലർ അക്കാദമി പുരസ്കാരം നേടിയ കോട്ടൂർ പ്രകാശൻ ഗുരുക്കൾ ഉദ്ഘാടനം നിർവഹിച്ചു. സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ ട്രഷറും വി പ്രസാദ് ഗുരുക്കൾ അധ്യക്ഷനായി.
കുന്നൊരു ഗംഗാധരൻ ഗുരുക്കൾ അനുസ്മരണ പ്രഭാഷണം നടത്തി. കൂടാതെ, പി മനോഹരൻ, കെ ബേബി ടീച്ചർ, റീന ഗുരുക്കൾ, മാനസ മോഹൻ പ്രണയകെ എന്നിവർ അനുസ്മരണ ചർച്ചകളിൽ പങ്കെടുത്തു.
Photo and News Source: Kerala Online News



