കോട്ടയം: കടുത്തുരുത്തി റോഡില്‍ പുലര്‍ച്ചെ നടന്നുപോയ മിനി ചന്ദ്രന്‍ എന്ന വീട്ടമ്മയെ സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. കഴുത്തില്‍ വാക്കത്തി കത്തിവച്ചു മാല ഊരിയെടുത്തു. 150 രൂപയുള്ള ഇമിറ്റേഷന്‍ ഗോള്‍ഡ് മാലയായിരുന്നു നഷ്ടം. പോക്കറ്റില്‍ ഉണ്ടായിരുന്ന 25,000 രൂപ സുരക്ഷിതമായിരുന്നു. ഇലഞ്ഞിയിലെ ബന്ധുവിന്റെ മരണവാർത്ത കേട്ടറിഞ്ഞ് വീട്ടിലേക്കു പോകാനായിരുന്നു പുലര്‍ച്ചെ ഇറങ്ങിയത്. മൊബൈലിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നില്‍ നിന്നാണു മോഷ്ടാക്കള്‍ വന്നത്. വാക്കത്തിയും ഭീഷണിയുമായി മാല പിടിച്ചെടുത്തു. നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.

മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളുടെ കൈയില്‍നിന്നു കത്തി വീഴുകയായിരുന്നു. പൊലീസ് പരിശോധന നടത്തി.

Photo and News Source: Samakalika Malayalam