ന്യൂഡൽഹി: ഉക്രെയ്നിലെ റഷ്യൻ പക്ഷ യുദ്ധത്തിൽ പങ്കെടുത്ത 10 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും സ്വമേധയാ യുദ്ധത്തിൽ പങ്കെടുത്തവരാണെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് നിന്ന് റഷ്യയിലേക്ക് പോയ 26 പേരുടെ ബന്ധുക്കൾ നൽകിയ ഹർജിയെ തുടർന്നാണ് ഈ മറുപടി ലഭിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്ല്യ ബാഗ്ചി, ജസ്റ്റിസ് വിപിൻ പഞ്ചോളി എന്നിവരുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
യുദ്ധത്തിൽ പങ്കെടുത്ത 26 പേരിൽ പത്ത് പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരുടെ വിവരം ലഭ്യമല്ല. കാണാതായവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ലഭിച്ച 215 പേരാണ് ഉക്രെയ്നിലേക്ക് പോയത്. അവരിൽ 26 പേരുടെ ബന്ധുക്കൾ മാത്രമാണ് ഹർജി നൽകിയത്. കേന്ദ്രം പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്.
Photo and News Source: Janmabhumi



