ഗുരുഗ്രാമിലെ ഫ്ലാറ്റിൽ 29 കാരനായ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സഹപ്രവർത്തകൻ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫോണിൽ വിളിച്ചിട്ടും ലാൽ ഉത്തരമില്ലാതിരുന്നതിനെ തുടർന്ന് പൊലീസ് വിവരം അറിയിക്കുകയായിരുന്നു.

വാതിൽ തകർത്ത് അകത്തുകയറിയ പോലീസ് കട്ടിലിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്ന ലാൽ, അവർ എത്തുന്നതിന് മുമ്പ് മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മുറിയിൽ നിന്ന് മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെടുത്തു.

ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം ഹൃദയാഘാതത്തിന് ഇടയാക്കിയതാകാം എന്ന് പോലീസ് സംശയിക്കുന്നു. ആന്തരിക അവയവങ്ങളും കണ്ടെടുത്ത മരുന്നുകളും പരിശോധനയ്ക്കായി എഫ്എസ്എല്ലിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ മരണകാരണം വ്യക്തമാകൂ.

Photo and News Source: Samakalika Malayalam