ദില്ലിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിക്ക് ആശങ്കയാണ്. എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹം. ദില്ലിയിൽ 15 എംഎൽഎമാർ പാർട്ടി വിടുമെന്ന സൂചനയുണ്ട്. കൂറുമാറ്റ നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാനാണെന്നാണ് വിശ്വാസം. നിലവിൽ 22 എംഎൽഎമാരാണ് ആം ആദ്മി പാർട്ടിക്ക് ദില്ലിയിൽ.

പഞ്ചാബിൽ എംപിമാരെ ബിജെപിയിൽ ചേർക്കാൻ ശ്രമം നടക്കുന്നു. ഉന്നത നേതൃത്വം അവരെ സമീപിക്കുമെന്നാണ് വാർത്ത. അരവിന്ദ് കെജ്‌രിവാൾ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. ഇന്നലെ ബിജെപിയിൽ ചേർന്ന മൂന്നുപേരെ അയോഗ്യരാക്കാനും കത്ത് നൽകും. ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരുമായി സംസാരിക്കും.

Photo and News Source: Kairali News