ബോളിവുഡ് നടി കാജോൾ തന്റെ മകളായ നൈസയുമായുണ്ടായ അകൽച്ചയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി. മകളുടെ കൗമാരപ്രായത്തിലുള്ള മാറ്റങ്ങളും ഹോർമോൺ വ്യത്യാസങ്ങളും കാരണം മൂന്ന് വർഷത്തോളം അവർ പരസ്പരം സംസാരിക്കാതെ ജീവിച്ചു. നൈസയ്ക്ക് 12 വയസുള്ളപ്പോൾ ഉണ്ടായ സ്വഭാവത്തിലെ മാറ്റങ്ങൾ കാജോളിനെ വലിയ വെല്ലുവിളിയിലാക്കി. ഒരിക്കൽ ദേഷ്യം സഹിക്കാനാകാതെ നൈസയുടെ ഫോൺ തല്ലിതകർത്തെങ്കിലും, അത് ദേഷ്യമല്ലെന്നും കർക്കശമായ സ്നേഹമായിരുന്നുവെന്നും കാജോൾ വ്യക്തമാക്കി. മകളുടെ വാക്കുകൾ ക്ഷമയോടെ കേൾക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ കുറയാൻ തുടങ്ങി.
അമ്മയെന്ന നിലയിൽ താൻ പഠിച്ച ഏറ്റവും വലിയ പാഠമാണിതെന്ന് കാജോൾ പറഞ്ഞു. 1992-ൽ ബെഖുദിയിലൂടെ സിനിമയിലെത്തിയ കാജോൾ, 1999-ൽ അജയ് ദേവ് ഗണിനെ വിവാഹം കഴിച്ചു. 2003-ൽ അവർക്ക് മകൾ ജനിച്ചു.
Photo and News Source: Kairali News



