മുംബൈ: 2026 മാർച്ചിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം മലയാളി താരമായ സഞ്ജു സാംസണ് ലഭിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളിയാണ് സഞ്ജു. ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
ഈ വർഷത്തെ ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസ്, ഇംഗ്ലണ്ടിനെതിരെ സെമിഫൈനലിൽ 89 റൺസ്, ഫൈനലിൽ ന്യൂസീലൻഡിനെതിരെ 89 റൺസ് എന്നീ മികച്ച ബാറ്റിങ് പ്രകടനങ്ങളാണ് അദ്ദേഹത്തെ മുന്നിൽ നിർത്തിയത്.
ചുരുക്കപ്പട്ടികയിൽ ജസ്പ്രിത് ബുംറയുമുണ്ടായിരുന്നു. എന്നാൽ സഞ്ജുവിന്റെ മികച്ച പ്രകടനമാണ് ബുംറയെ പിന്നിലാക്കി പുരസ്കാരം നേടാൻ ഇടയാക്കി. വനിതാ വിഭാഗത്തിൽ ന്യൂസീലൻഡ് ഓൾ റൗണ്ടർ മെലി കെർ പുരസ്കാരം സ്വന്തമാക്കി.
Photo and News Source: Newsthen


