പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ കോസ്റ്റ് ഗാർഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എഡിജിപി റിപ്പോർട്ട്. കോസ്റ്റ് ഗാർഡ് ആണെന്ന് കരുതി സംഭവം ലഘൂകരിക്കാനാവില്ല. അപകടകരമായ രീതിയിലാണ് ഹെലികോപ്റ്റർ പറന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച 11 മണിയോടെ സി. ജി. -821 ഹെലികോപ്റ്റർ ക്ഷേത്രത്തിന് 5 മീറ്റർ ഉയരത്തിൽ 30 സെക്കൻഡ് പറന്നുവെന്ന് കണ്ടെത്തി. ചിത്രങ്ങൾ എടുത്തതായും സംശയമുണ്ട്. ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത് ആദ്യമായിട്ടാണ്.
ക്ഷേത്രത്തിന് മുകളിലൂടെ പറക്കാൻ ആവശ്യമുണ്ടായിരുന്നില്ല. പൊന്നമ്പലമേടിൽ 200 മീറ്ററിന് താഴെ പറക്കുന്നത് അനുവദനീയമല്ല. സംഭവം വിശദമായി അന്വേഷിക്കാൻ എസ്പിയെ ചുമതലപ്പെടുത്തി. എയർ ട്രാഫിക് കൺട്രോളിനോടും വിശദീകരണം തേടും. റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.
Photo and News Source: Samakalika Malayalam



