ഷാരൂഖ് ഖാന്റെ മാനേജരായ പൂജ ദദ്‌ലാനി, മുംബൈയിലെ ബാന്ദ്രയിലെ ‘വരുൺ’ കെട്ടിടത്തിൽ മൂന്ന് ആഡംബര ഫ്ലാറ്റുകൾ 38 കോടി രൂപ വീതം വിലയ്ക്കു വാങ്ങിയതാണ് ഇപ്പോൾ ചർച്ചാവിഷയം. 4,776 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഫ്ലാറ്റുകൾ 2028 ഡിസംബറോടെ കൈമാറുമെന്നാണ് കരാർ. ഓരോ യൂണിറ്റും 1,511. 15 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 81. 16 ചതുരശ്ര അടി ബാൽക്കണിയും ഉൾപ്പെടുന്നു. ആറ് കാർ പാർക്കിംഗ് സൗകര്യവും ലഭിക്കും.

2026 ഏപ്രിൽ 21-നാണ് ഈ ഇടപാട് നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 2. 16 കോടി രൂപയും രജിസ്ട്രേഷൻ ഫീസായി 90,000 രൂപയും അടച്ചു. പൂജ ദദ്‌ലാനി, ഭർത്താവ് ഹിതേഷ് പ്രകാശ് ഗുർനാനി, പിതാവ് മോഹൻ സിയോറാം ദദ്‌ലാനി എന്നിവരുടെ പേരിലാണ് ഫ്ലാറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012 മുതൽ ഷാരൂഖ് ഖാന്റെ പ്രൊഫഷണൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പൂജ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സെലിബ്രിറ്റി മാനേജർമാരിൽ ഒരാളാണ്.

Photo and News Source: Janmabhumi