ടെഹ്‌റാനിൽ: ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. പുറംലോകവുമായി ബന്ധപ്പെടുന്നില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ മൊജ്താബയ്ക്ക് പരിക്കേൽക്കുകയും, പിതാവായ അലി ഖമേനി കൊല്ലപ്പെടുകയും ചെയ്തു.

ഒരു കാലിന് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും, കൃത്രിമ കാല് വെക്കേണ്ടി വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ. താടിയെല്ലിനും ഗുരുതര പരിക്കേറ്റതിനാൽ സംസാരിക്കാൻ പ്രയാസമാണ്. പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടുണ്ട്. രഹസ്യതാവളത്തിൽ കഴിയുന്ന മൊജ്താബ, വിശ്വസ്ത ദൂതന്മാർ വഴി ആശയവിനിമയം നടത്തുന്നു.

ഇറാൻ പ്രസിഡന്റും ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ മസൂദ് പെസെഷ്‌കിയാനാണ് മൊജ്താബയുടെ ചികിത്സ നിയന്ത്രിക്കുന്നത്. മൊജ്താബയുടെ അഭാവത്തിൽ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഇറാനിലെ ഐആർജിസി കമാൻഡർമാരാണ്. യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നിവയിൽ സൈനിക ജനറലുകളുടെ പങ്ക് വർധിച്ചിരിക്കുന്നു.

Photo and News Source: Janmabhumi