തൃശ്ശൂരിൽ നടക്കേണ്ടിയിരുന്ന പൂരത്തിന്റെ ഭാഗമായ സാമ്പിള്‍ വെടിക്കെട്ടിന് പകരം ഒറ്റ കതിനയിലൊതുക്കി മാസ്മരികത ഇല്ലാതാക്കി. മുണ്ടത്തിക്കോട് ദുരന്തത്തെ തുടർന്ന് കരിമരുന്ന് പ്രയോഗം ഒഴിവാക്കിയ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഈ തീരുമാനമെടുത്തു. പഴയ രീതിയിലായിരുന്നു കതിന പൊട്ടിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് പാറമേക്കാവ് വെടിക്കെട്ടുപുരയ്ക്കടുത്തും 7. 30 ന് തിരുവമ്പാടി ശ്രീമൂലസ്ഥാനത്തിനടുത്തുമായാണ് കതിന പൊട്ടിച്ചത്. പൂരത്തിന്റെ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയതോടെ നഗരം ആളൊഴിഞ്ഞു കിടന്നു. പാറമേക്കാവിന്റെ മണികണ്ഠനാല്‍പ്പന്തല്‍ മാത്രം ദീപാലംകൃതമാക്കിയിരുന്നു.
തിരുവമ്പാടിയുടെ പൂരപ്പന്തലുകളിൽ ഇന്ന് വൈകീട്ടേ അലങ്കാരവിളക്കുകള്‍ തെളിയിക്കും.
Photo and News Source: Samakalika Malayalam



