കര്‍ണാടകയിലെ ബെലഗാവിലെ ഖാനാപുരിൽ വസ്ത്രധാരണത്തെച്ചൊല്ലി ഭാര്യയുമായി തർക്കമുണ്ടായതിനെ തുടർന്ന് യുവതി മഞ്ജുള പാട്ടീലിനെ ഭർത്താവ് കൃഷ്ണ പാട്ടീൽ തീകൊളുത്തി കൊലപാതകം നടത്തിയ സംഭവം. ഏപ്രിൽ 19-നായിരുന്നു സംഭവം. നൈറ്റ് ഡ്രസ് ധരിച്ച മഞ്ജുളയെ കൃഷ്ണ ഭീഷണിപ്പെടുത്തിയിരുന്നു. തർക്കം മൂർച്ചയാർജ്ജിക്കുകയും മഞ്ജുള വസ്ത്രം മാറ്റാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ തീ കൊളുത്തിയതായി പോലീസ് അറിയിച്ചു. ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ മഞ്ജുളയെ ആദ്യം ബെലഗാവി മെഡിക്കൽ കോളേജിലും പിന്നീട് ഗോവയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
8 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് 5 വയസ്സും 3 വയസ്സുമുള്ള രണ്ട് കുട്ടികളുണ്ട്. കൃഷ്ണയും കുടുംബവും മഞ്ജുളയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് പോലീസിന് നൽകിയ പരാതി. കുറ്റം സമ്മതിച്ച പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Photo and News Source: Kerala Online News



