ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ അനുമതിയില്ലാതെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എഡിജിപി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിൽ ഗുരുതര സുരക്ഷാലംഘനമുണ്ടായതായി സൂചിപ്പിക്കുന്നു. കൊടിമരത്തിനു മുകളിലൂടെയാണ് ഹെലികോപ്റ്റർ പറന്നത്.

എയർ കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ച പൊലീസ്, കോസ്റ്റ് ഗാർഡിന്റെ വിശദീകരണവും തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹെലികോപ്റ്ററിലെ യാത്രികർ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ എടുത്തതായും സംശയിക്കുന്നു. സംഭവത്തിൽ പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തീരുമാനിച്ചു.

Photo and News Source: Kairali News