മണിപ്പൂരിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ തീവ്രമാകുന്നു. ഉഖ്രുലിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടു. ഉക്രുലിലെ നാഗ ഗ്രാമപാലകൻ കൊല്ലപ്പെട്ടു. കാംജോങ് ജില്ലയിലെ ചാട്രിക് സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്. സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിലായിരുന്നു സംഭവം. 2023 മേയ് 3-ന് തുടങ്ങിയ വംശീയ കലാപം ഇപ്പോഴും തുടരുന്നു. രണ്ടു വർഷം കഴിഞ്ഞിട്ടും സമാധാനത്തിനുള്ള സാധ്യത കുറവാണ്.
Photo and News Source: 24 News



