കണ്ണൂരിലെ പേരാവൂരിൽ സ്വദേശിനി ഗീതമ്മ (50) എന്ന മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ ക്രിസ്റ്റി (25) കഴുത്തറുത്തു കൊലപ്പെടുത്തി. ലഹരിമരുന്നിന് അടിമയായിരുന്ന ക്രിസ്റ്റി, ഇന്നലെ രാത്രി പത്തരയ്ക്ക് വീട്ടിൽ നടന്ന വഴക്കിനെത്തുടർന്ന് പ്രകോപിതനായി കത്തിയെടുത്ത് കൊലപാതകം നടത്തി. കിടപ്പുമുറിയിലായിരുന്നു സംഭവം. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം ക്രിസ്റ്റി തൊട്ടടുത്ത വീട്ടിലെ യുവാവിനെ വിളിച്ച് ബൈക്കിൽ പോലീസ് സ്റ്റേഷനിലേക്ക് പോവുകയും, യാത്രാമധ്യേ അമ്മയെ കൊന്ന വിവരം പറയുകയും ചെയ്തു.

തുടർന്ന് കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ക്രിസ്റ്റിയെ പോലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎയും കഞ്ചാവും സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

Photo and News Source: Samakalika Malayalam