തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി ശോഭാസുരേന്ദ്രൻ പണം നൽകി വോട്ടുനേടാൻ ശ്രമിച്ചെന്ന ആരോപണത്തെക്കുറിച്ച് കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ.) രത്തൻ യു. കേൽക്കർ പ്രഖ്യാപിച്ചു.

ആരോപണം ശോഭാസുരേന്ദ്രൻ നിഷേധിച്ചിരുന്നെങ്കിലും, കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ടിന്റെ ഗൗരവം കണക്കിലെടുത്ത് തുടർനടപടിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണോ എന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുതന്നെ നടപടിയെടുത്താലും കമ്മിഷന്റെ അംഗീകാരത്തോടെയായിരിക്കും.

പേരാമ്പ്രയിൽ ഇ.വി.എം. സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിനുസമീപത്തെ മെറ്റീരിയൽസ് റൂം തുറന്നതിനെപ്പറ്റിയുള്ള അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും സി.ഇ.ഒ. അറിയിച്ചു.

കണ്ണാടി തരുവക്കുറുശ്ശിയിൽ നിശ്ശബ്ദ പ്രചാരണദിവസം വോട്ടർക്ക് ബി.ജെ.പി. പ്രവർത്തകർ പണം കൈമാറിയെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് കളക്ടർ സി.ഇ.ഒ.യ്ക്ക് കൈമാറിയിരുന്നു. വരണാധികാരി അൻവർസാദത്ത് തയ്യാറാക്കിയ റിപ്പോർട്ടും ഫൊറൻസിക് പരിശോധനാ ഫലവും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണിത്. ഇ-മെയിലിലും ദൂതൻവശവും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Photo and News Source: Mathrubhumi