തൃശ്ശൂരിൽ ഇന്ന് പൂര വിളംബരം. രാവിലെ 8.30ന് നെയ്തലക്കാവിലമ്മ ദേശത്തുനിന്ന് പുറപ്പെടും. പതിനൊന്ന് മണിയോടെ വടക്കുംനാഥനിൽ പ്രവേശിച്ച് പതിനൊന്നരയോടെ തെക്കേ ഗോപുര നട തുറന്ന് ദേവി നിലപാട് തറയിലെത്തി വിളംബരം ചെയ്യും. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തെ തുടർന്ന് ആർഭാടരഹിതമായാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങളെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഒരു മണിക്കൂറുള്ള കുടമാറ്റം പതിനഞ്ച് മിനിറ്റാക്കി ചുരുക്കി. പരമാവധി പത്ത് സെറ്റ് കുടകളേ മാറാനാവൂ. സാധാരണ അമ്പത്തിയഞ്ച് സെറ്റ് കുടകളാണ് മാറുക. പൂരത്തിന്റെ മറ്റ് ചടങ്ങുകളിൽ മാറ്റമില്ല. എട്ട് ഘടക പൂരങ്ങളും ആനകളും മേളവുമായി വടക്കുംനാഥനിൽ വന്നെത്തും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളങ്ങൾക്ക് മുടക്കമുണ്ടാവില്ല. മഠത്തിലിലെ പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊന്നും കുറയ്ക്കാതെ നടക്കും.

Photo and News Source: Sathyam Online