ഇറാൻ-അമേരിക്ക സംഭാഷണത്തിന്റെ രണ്ടാം ഘട്ടം ഇസ്ലാമാബാദിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് യാത്രയാകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തിയെങ്കിലും ചർച്ചയിൽ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഡൊണാൾഡ് ട്രംപ് റോയിട്ടേഴ്സിനോട് നടത്തിയ ഫോൺ അഭിമുഖത്തിൽ, ഇറാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും താൻ അത് കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിൽ ചർച്ച പദ്ധതിയിട്ടില്ലെന്നും ഇറാന്റെ വീക്ഷണങ്ങൾ മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിക്കുമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചത്.

Photo and News Source: 24 News