കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ പ്രമുഖമായ അഴീക്കൽ-മാട്ടൂൽ ഫെറി സർവീസ് കഴിഞ്ഞ ദിവസം മുതൽ നിലച്ചു. പതിറ്റാണ്ടുകളായി നിരവധി ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റിയിരുന്ന ഈ ബോട്ട് സർവീസ് സാങ്കേതിക തകരാറുമൂലം നിർത്തിവെക്കാൻ തീരുമാനിച്ചു. അഴീക്കലും മാട്ടൂലും തമ്മിലുള്ള രണ്ടു കിലോമീറ്റർ ദൂരം പഴയകാലത്ത് സ്വകാര്യ ബോട്ടുകളും തോണികളും നിറവേറ്റിയിരുന്നു. പിന്നീട് ജലഗതാഗത വകുപ്പ് ഈ റൂട്ടിൽ ബോട്ട് സർവീസ് ആരംഭിച്ചതോടെ മറ്റുള്ളവർ പിന്തിരിഞ്ഞു.

ഇപ്പോൾ പകരം ബോട്ടില്ലാതായതോടെ നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. രാവിലെ 6. 30 മുതൽ രാത്രി 7. 30 വരെ തുടർച്ചയായി നിരവധി യാത്രക്കാർക്ക് സേവനം നൽകിയിരുന്ന ഈ ബോട്ട് ദിവസം 48 തവണ ഓടിയിരുന്നു. 10 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ ഈ ദൂരം കരമാർഗ്ഗം 40 കിലോമീറ്റർ ചുറ്റിയെത്തേണ്ടി വരുന്നു. സമയവും സാമ്പത്തിക നഷ്ടവും വലുതാണ്.

Photo and News Source: Mathrubhumi