പുല്ലൂർ : മലബാറിലെ ഏക വാമനാവതാര ക്ഷേത്രമായ കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. പെരികമന ജയകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സപ്താഹം നടക്കുന്നത്.
ഭാഗവത സപ്താഹത്തിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ പ്രാദേശികസമിതികളുടെ നേതൃത്വത്തിൽ കലവറനിറയ്ക്കൽ ഘോഷയാത്രകൾ എത്തി. കാനം കരക്കക്കുണ്ട്, പാട്യമ്മേരടുക്കം, പന്നിക്കൂർ, വട്ടക്കണ്ടം ഭജനമഠം, പടാങ്കോട്ട്, എക്കാൽ, താളിക്കുണ്ട് പ്രാദേശികസമിതികളുടെ നേതൃത്വത്തിൽ കലവറനിറയ്ക്കൽ ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
വൈകീട്ട് ആചാര്യവരവേൽപ്പ് നടന്നു. യജ്ഞാചാര്യൻ പെരികമന ജയകൃഷ്ണൻ നമ്പൂതിരിക്ക് വരവേൽപ്പ് നൽകി. തുടർന്ന് അദ്ദേഹം ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. തന്ത്രി രാംദാസ് വാഴുന്നവർ ഭദ്രദീപം കൊളുത്തി.
ശനിയാഴ്ച രാവിലെ ആറിന് നാമദീപ പ്രദക്ഷിണത്തോടെ ചടങ്ങുകൾ ആരംഭിക്കും.
Photo and News Source: Mathrubhumi



