കാലുകളിലും തുടകളിലും ചിലപ്പോൾ ഞരമ്പുകള്‍ പുറത്തേക്കായി കെട്ടുപിണഞ്ഞ് കാണപ്പെടുന്നു. രക്തം കട്ട പിടിക്കുന്നതാണ് ഇതിന് കാരണം. ഈ അവസ്ഥയെ ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന് വിളിക്കുന്നു. ദീര്‍ഘനേരം ഒരേ സ്ഥാനത്തിരിക്കുക, ദോഷകരമായ ഉറക്കം, നീണ്ടുനില്‍ക്കുന്ന ജോലി എന്നിവ ഇതിന് കാരണമാകാം.

ശരീരത്തിനുള്ളിൽ പരിക്ക് സംഭവിക്കുമ്പോൾ രക്തം കട്ട പിടിക്കുന്നത് നല്ലതാണ്. എന്നാൽ ചലനമില്ലാത്ത അവസ്ഥയിൽ രക്തം കട്ടയായി കിടക്കുന്നത് അപകടകരമാണ്. കട്ട പിടിച്ച രക്തം പൊട്ടി ശ്വാസകോശത്തിലേക്കോ തലച്ചോറിലേക്കോ നീങ്ങിയാൽ പെട്ടെന്നുള്ള മരണം സംഭവിക്കാം. ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്നയിടങ്ങളില്‍ അസാധാരണമായ മാര്‍ദ്ദവം, കുത്തുന്ന വേദന, വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ചികിത്സ തേടണം.

രക്തക്കട്ട ഉണ്ടാകുന്നത് തടയാന്‍ നിയമിതമായ വ്യായാമവും സന്തുലിതമായ ഭക്ഷണക്രമവും പ്രധാനമാണ്. ഒപ്പം, ദീര്‍ഘനേരം ഒരേ സ്ഥാനത്തിരിക്കാതിരിക്കാനും ശ്രദ്ധിക്കണം.

Photo and News Source: Sathyam Online