ഹജ്ജ് സീസണോടനുബന്ധിച്ച് മക്കയിലും പുണ്യസ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ.
സന്ദര്‍ശക വിസയുള്ളവര്‍ക്ക് മക്കയില്‍ താമസസൗകര്യം നല്‍കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം.
ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തിയാണ് ഈ ഉത്തരവ്. സന്ദര്‍ശക വിസയുടെ എല്ലാ വിഭാഗങ്ങളിലും ബാധകമായിരിക്കും ഈ നിയമം. ദുല്‍ ഖഅദ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
മക്കയിലെ താമസസൗകര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് സൗദി സർക്കാര്‍ കടുത്ത നടപടിയിലാണ്. ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയെ മുൻനിറുത്തിയുള്ള ഈ നടപടി, സന്ദര്‍ശകരുടെ ക്ഷേമത്തിനായി എടുക്കുന്ന പ്രധാന നടപടിയാണ്.
Photo and News Source: 24 News



