കോരിച്ചൊരിയുന്ന മഴയിൽ ജനക്കൂട്ടത്തിനിടയിൽ നിന്നു കൊണ്ട് ഉത്കണ്ഠയോടെ നോക്കിക്കാണുന്ന ദിലീപിന്റെ ലുക്കോടെ 'നീക്കം' എന്ന ടൈറ്റിൽ പ്രകാശനം നടന്നു. ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ദിലീപിന്റെ 152-ാമത്തെ ചിത്രമായ 'നീക്കം' D 152 എന്ന പേരിൽ പ്രഖ്യാപിച്ചാണ് ചിത്രീകരണം ആരംഭിച്ചത്.

ഉർവ്വശി തീയേറ്റേഴ്‌സ്, കാക്കാ സ്റ്റോറീമ്പിന്റെ ബാനറിൽ സന്ധീപ് സേനനും അലക്സ് ഇ കുര്യനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഇമോഷണൽ ഡ്രാമ ത്രില്ലറാണ്. പ്രേക്ഷകരെ ഉദ്വേഗത്തിലാക്കുന്ന സഞ്ചാരമാണ് ഈ ചിത്രത്തിന്റേത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ 60 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായി.

ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിബിൻ ബാലചന്ദ്രന്റെ തിരക്കഥയിലും മുജീബ് മജീദിന്റെ സംഗീതത്തിലും അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണത്തിലും സൂരജ്. ഇ.എസ്.യുടെ എഡിറ്റിംഗിലും ഈ ചിത്രം ശ്രദ്ധേയമാണ്.

Photo and News Source: Newsthen