കണ്ണൂരിൽ നടന്ന പരിശോധനയിൽ 2.65 കോടി രൂപയുടെ കുഴൽ പണം പിടികൂടി. ടൗൺ പോലീസ് നടത്തിയ പരിശോധനയിൽ പെരിങ്ങത്തൂർ സ്വദേശി അജ്മൽ (25) ഉം തലശ്ശേരി സ്വദേശി സബിത്ത് (30) ഉം പിടിയിലായി. കണ്ണൂർ കാൽടെക്സ് പരിസരത്തുനിന്ന് പുലർച്ചെ മൂന്നരയോടെ പണം പിടിച്ചെടുത്തു.

കെ.എൽ.13.എ.വി.2688 എന്ന കാറിലായിരുന്നു കടത്തൽ. രഹസ്യ അറയിൽ 500, 200 രൂപ നോട്ടുകളുടെ കെട്ടുകളായി പണം സൂക്ഷിച്ചിരുന്നു. ഡ്രൈവറുടെ സീറ്റിനും യാത്രക്കാരന്റെ സീറ്റിനുമിടയിലായിരുന്നു അറ. തെരഞ്ഞെടുപ്പിനെ തുടർന്നുള്ള പരിശോധനയുടെ ഭാഗമായിരുന്നു ഇത്. പണം ഉൾപ്പെടെയുള്ള വസ്തുക്കൾ ആദായനികുതി വകുപ്പിന് കൈമാറും.

Photo and News Source: Sathyam Online