കോഴിക്കോട് മുക്കം സ്റ്റേഷനിലെ എസ്. ഐ. യുടെ വീട്ടിൽ മോഷണം നടന്നു. സനീഷ് എന്ന യുവാവ് മോഷ്ടാക്കളെ കണ്ടെത്തി. മൂന്നംഗ സംഘമായിരുന്നു മോഷണം നടത്തിയത്. ഒരാളെ പിടികൂടി. അരിക്കോട് സ്വദേശിയായ മിയാസ് ബാബുവാണ് പിടിയിലായത്. പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ വീടിനെ തകർത്തു. 8500 രൂപ നഷ്ടപ്പെട്ടു. ലാപ് ടോപ് അടക്കമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്വാർട്ടേഴ്സ് ആണെന്ന് അറിയാതെയായിരുന്നു പ്രവർത്തനം. മദ്യലഹരിയിലായിരുന്നെന്ന് പ്രതി സമ്മതിച്ചു.

മറ്റു പ്രതികളെ തിരയുന്നുണ്ട്.

Photo and News Source: Samakalika Malayalam