രാജ്യത്ത് അനധികൃത ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങൾ വളരുകയാണ്. ആധാര്‍, മറ്റ് ചുരുക്കം വിവരങ്ങൾ നല്‍കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ വരെ അക്കൗണ്ടിലേക്ക് എത്തിക്കുന്ന ഈ ആപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ട സമയമാണിത്. കേരള പോലീസും പൊതുജനങ്ങളെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടുന്നവരുടെ കഥകള്‍ ഇപ്പോള്‍ പരക്കെ കേൾക്കാം. കടക്കെണിയും അപമാനവും സഹിക്കാനാവാതെ ജീവിതം തളരുന്നവരാണ് ഇത്തരം ആളുകള്‍. മോഹിപ്പിക്കുന്ന പരസ്യങ്ങളിലൂടെയാണ് ഈ ആപ്പുകളുടെ പ്രചാരം. ‘ചുരുക്കം രേഖകള്‍, മിനിറ്റുകള്‍ക്കുള്ളില്‍ പണം’ എന്ന വാഗ്ദാനം ആരെയും വലയില്‍ വീഴ്ത്തുന്നു.
എന്നാല്‍, റിസർവ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെ മറികടന്ന് പ്രവർത്തിക്കുന്ന ഈ ആപ്പുകള്‍ വായ്‌പയെടുക്കുന്നവരിൽ നിന്നും കണ്ണ് തള്ളിക്കുന്ന പലിശ ഈടാക്കുന്നു. അറിയാതെ കെണിയില്‍ വീഴുന്നവരുടെ കഥയാണിത്.
Photo and News Source: Sathyam Online



