അസം ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഏപ്രിൽ 28-ന് പ്രഖ്യാപിക്കുമെന്ന് അസം ഹയർ സെക്കൻഡറി വിദ്യാഭ്യാസ കൗൺസിൽ (AHSEC) അറിയിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ മാർക്ക് ലിസ്റ്റ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമ്മയാണ് ഫലപ്രഖ്യാപന തീയതി സ്ഥിരീകരിച്ചത്. ഫലം പരിശോധിക്കുന്നതിന് വെബ്സൈറ്റ് site.sebaonline.org ഉപയോഗിക്കാം. എസ്എംഎസ്സ് വഴിയും ഫലം ലഭിക്കും.

മെസേജ് ബോക്സിൽ ASSAM12 ടൈപ്പ് ചെയ്ത് 5676750 അല്ലെങ്കിൽ 56263 നമ്പറിലേക്ക് അയക്കുക. 2026 ഫെബ്രുവരിയിലെ പരീക്ഷയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്ക് AHSEC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Photo and News Source: Kerala Online News