തിരുവനന്തപുരത്ത് ജഗതിയിലെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ നാലുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ ചമച്ചാണ് ഇവർ കേരളത്തിലെത്തിയത്. റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നീ ബംഗ്ലാദേശി യുവതികളും, തിരുവല്ലം സ്വദേശി നിഹു ഹുസൈൻ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (34) എന്നിവരാണ് പ്രതികൾ.

ബംഗ്ലാദേശി യുവതികൾ അനധികൃതമായി ജോലി ചെയ്യുന്നുണ്ടെന്ന വിവരം മ്യൂസിയം പോലീസിന് ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. ഇവർക്ക് പാസ്‌പോർട്ട് പോലുള്ള യാത്രാ രേഖകളോ തിരിച്ചറിയൽ കാർഡുകളോ ഉണ്ടായിരുന്നില്ല. ബംഗാളി സ്വദേശിനികളെന്ന വ്യാജേന സ്പായിൽ തെറാപ്പിസ്റ്റുകളായി ജോലി ചെയ്തിരുന്ന ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

Photo and News Source: Janmabhumi