കോഴിക്കോട്: പ്രാദേശിക ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനായി കാലിക്കറ്റ് എഫ്.സിയും ബീക്കൺസ് ബ്രിഗേഡും ചേർന്ന് 'CFC ചാംപ്‌സ് ഫുട്ബോൾ ക്യാമ്പ് 2026' സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 മുതൽ മെയ് 31 വരെ വെള്ളിമാട്കുന്ന് JDT കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ്.

8 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളെ ക്യാമ്പിനായി തിരഞ്ഞെടുക്കും. ഏപ്രിൽ 27-ന് നടക്കുന്ന സെലക്ഷൻ ട്രയൽസിലൂടെ മികച്ച 30 പേരെ ക്യാമ്പിലേക്ക് ഉൾപ്പെടുത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കായി പൂർണ്ണ സ്‌കോളർഷിപ്പ് ഉറപ്പാക്കിയിരിക്കുന്നു. രജിസ്ട്രേഷനായി 50 രൂപ മാത്രം ചിലവാകും.

AIFF ലൈസൻസുള്ള കോച്ചുമാരുടെ മാർഗനിർദേശത്തിൽ പരിശീലനം ലഭിക്കും. ഫിറ്റ്‌നസ്, ഭക്ഷണക്രമം, ടാക്റ്റിക്കൽ വിശകലനം, പരിക്ക management, ഫുട്ബോൾ കരിയർ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. ട്രയൽസിനായി calicutfootballclub.com/champs-ൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: +91 90379 20009

Photo and News Source: Kerala Online News