കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ 'ടാറ്റ ന്യൂപാസ്' ലോയൽറ്റി പദ്ധതി വിപുലീകരിച്ചു. സ്ഥിരം യാത്രക്കാർക്ക് ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട് ലഭിക്കും. രാജ്യത്തെ ഏറ്റവും ജനപ്രിയ ലോയൽറ്റി പദ്ധതിയാണിത്.
ഓരോ യാത്രക്കാരുടെയും വിമാന യാത്രകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നാല് വിഭാഗങ്ങളായി പദ്ധതി തിരിച്ചിരിക്കുന്നു. ഏവിയേറ്റർ, എക്സ്പ്ലോറർ, ഹൈഫ്ളയർ, ജെറ്റ്സെറ്റർ എന്നീ വിഭാഗങ്ങളിലായാണ് അംഗത്വം. ആദ്യത്തേത് ഏവിയേറ്റർ വിഭാഗത്തിലേക്ക് ജോയിനിംഗ് ഫീ ഇല്ലാതെ ആജീവനാന്ത അംഗത്വം ലഭിക്കും.
ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 8 ന്യൂ കോയിനുകൾ നേടാം. ഈ കോയിനുകൾ റീട്ടെയിൽ, ഇ-കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാം. 100 കോയിനുകൾ 100 രൂപയുടെ മൂല്യമുള്ളതാണ്.
ലോയൽറ്റി അംഗങ്ങൾക്ക് ടിക്കറ്റ് ബുക്കിംഗിൽ 4% ഡിസ്‌കൗണ്ട്, സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് 30% ഡിസ്‌കൗണ്ട് ലഭിക്കും. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നവർക്ക് 500 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ പദ്ധതിയിൽ ചേരാം. അഞ്ചാം യാത്രയിൽ നിന്ന് 2500 രൂപയുടെ വൗച്ചറും പത്താം യാത്രയിൽ നിന്ന് 5000 രൂപയുടെ വൗച്ചറും ലഭിക്കും.
Photo and News Source: Kerala Online News



