പുണെയിലും മധ്യപ്രദേശിലെയും പ്രമുഖ ചലച്ചിത്രമേളകളിൽ മലയാളചിത്രം 'എ പ്രെഗ്നന്റ് വിഡോ' തിളങ്ങി. ദ ബുദ്ധ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചു. അതേപോലെ, നടി റ്റ്വിങ്കിൾ ജോബിക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു.
വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നാഷണൽ കാറ്റഗറിയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡും ചിത്രത്തിനും, റ്റ്വിങ്കിൾ ജോബിക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു. രാജസ്ഥാനിലെ അമോദിനി ഫിലിം ഫെസ്റ്റിവലിൽ റ്റ്വിങ്കിൾ ജോബിക്ക് മികച്ച നടിക്കുള്ള അവാർഡും രാജേഷ് തില്ലെങ്കേരിക്ക് മികച്ച തിരക്കഥക്കുമായിരുന്നു പുരസ്കാരം.
ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക - സിലോൺ 2026-ലും 'എ പ്രെഗ്നന്റ് വിഡോ'യ്ക്ക് രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച സമൂഹിക പ്രതിബദ്ധതയുള്ള സിനിമ, മികച്ച സ്ക്രിപ്റ്റ് എന്നിവയ്ക്കായിരുന്നു അംഗീകാരം. ഉണ്ണി കെ.ആർ സംവിധാനം ചെയ്ത ഈ ചിത്രം വിവിധ അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധനേടിയിട്ടുണ്ട്.
Photo and News Source: Mathrubhumi



