പാമ്പുകടിയേറ്റാൽ ഉടനടി കനിവ് 108-ലേക്ക് വിളിക്കുക. പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ പ്രഥമ ശുശ്രൂഷയും നിരീക്ഷണവും നടത്തും.
പ്രധാന ആശുപത്രികളിൽ ആന്റി സ്നേക്ക് വെനം ലഭ്യമാണ്. 146 ആശുപത്രികളിലാണ് നിലവിൽ വെനം സ്റ്റോക്ക്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും വെനം ലഭ്യമാണ്.
വെനം ലഭ്യമല്ലാത്ത ആശുപത്രികളിലേക്ക് പോയി സമയം പാഴാക്കരുത്. ആശുപത്രിയെ വിളിച്ച് വെനം സ്റ്റോക്ക് ഉറപ്പാക്കിയ ശേഷം എത്തുക. പാമ്പുകടിയേറ്റ വിവരം മുൻകൂട്ടി അറിയിക്കാം.
പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാൽ വിഷം വേഗം പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. വാഹനം വരുന്നത് വരെ 108 ടീമിന്റെ ഉപദേശം പാലിക്കുക.
Photo and News Source: Kerala Online News



