പത്തനംതിട്ട ജില്ലയിലെ ആനയടി-കൂടൽ റോഡില്‍ നടന്ന ബൈക്കപകടത്തില്‍ 23 കാരനായ സൂരജ് മരണപ്പെട്ടു. സൂരജിനോടൊപ്പം യാത്രചെയ്ത അമല്‍ രാജ് ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പയ്യനനല്ലൂര്‍ ഭാഗത്തുനിന്ന് മേക്കുന്നുമുകള്‍ ജങ്ഷനിലേക്കുള്ള ഇറക്കത്തിലായിരുന്നു സംഭവം. സമീപ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി തിരികെ വരുന്നവരായിരുന്നു ഇവർ. കാല്‍നടയാത്രക്കാരാണ് ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം എങ്ങനെ താഴ്ചയിലേക്ക് മറിഞ്ഞു, ഓടിച്ചത് ആരാണെന്ന വിവരങ്ങൾ പരിശോധനയിലാണ്.
Photo and News Source: Siraj Live



