മുംബൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി മുംബൈ ഇന്ത്യൻസ് അനുഭവിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 103 റൺസിന് പരാജയപ്പെട്ടു. ടോസ് നേടിയ ചെന്നൈ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 104 റൺസിൽ ഒതുങ്ങി.
ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം തോൽവിയാണ് മുംബൈയ്ക്ക്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനമുയർന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും പരാജയമായിരുന്നു ഹാർദിക്. രണ്ടോവർ മാത്രം ബൗൾ ചെയ്ത് 38 റൺസ് വിട്ടുകൊടുത്തു. ബാറ്റിങ്ങിൽ ഒരു റൺസ് മാത്രം നേടി പുറത്തായി.
മത്സരശേഷം ഹാർദിക്കിന്റെ വീഡിയോ വൈറലായി. കാമുകി മഹിക ശർമയോട് സംസാരിക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ‘ഉറങ്ങുമോ? വിളിക്കാം’ എന്ന അംഗവിക്ഷേപത്തിലായിരുന്നു ഹാർദിക്കിന്റെ സംഭാഷണം. മഹിക ചിരിച്ചുകൊണ്ട് മറുപടി നൽകി. ഹാർദിക്കിന്റെ മകനും അവർക്കൊപ്പമുണ്ടായിരുന്നു.
Photo and News Source: Newsthen



